Latest NewsGulf

സൈബര്‍ ഭിക്ഷാടകര്‍ വ്യാപകമാകുന്നു ; ജാഗ്രത നിര്‍ദ്ദേശവുമായി അബുദാബി പൊലീസ്

 

അബുദാബി : സൈബര്‍ ഭിക്ഷാടകര്‍ വ്യാപകമാകുന്നുവെന്ന് അബുദാബി പൊലീസ്. സോഷ്യല്‍ മീഡിയയും മറ്റ് സൈബര്‍ സങ്കേതങ്ങളും ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും റംസാന്‍ മാസത്തില്‍ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അബുദാബി പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. സൈബര്‍ ഭിക്ഷാടകര്‍ക്ക് എതിരെ അബുദാബി പൊലീസ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. സൈബര്‍ ഭിക്ഷാടകര്‍ക്ക് പണം നല്‍കുന്നതിന് പിന്നിലെ അപകടത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.

ഭിക്ഷാടനം നിയമം മൂലം നിരോധിച്ചിട്ടുള്ള യു.എ.ഇയില്‍ ഇത്തരക്കാരെ പിടികൂടാന്‍ പൊലീസ് നിരന്തര തിരച്ചിലും നടത്താറുണ്ട്. ജീവകാരുണ്യ സംഘടനകളുടെ പേരില്‍ തട്ടിപ്പു നടത്തുന്നത് വന്‍ ഓണ്‍ലൈന്‍ മാഫിയയാണെന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് പൊലീസിനു ലഭിക്കുന്നത്. ആളുകളുടെ മതവിശ്വാസത്തെയും മറ്റും ചൂഷണം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ റംസാനില്‍ സജീവമാകാറുണ്ട്. ഓണ്‍ലൈനില്‍ ഏതെങ്കിലും സംഘടനകള്‍ക്ക് സഹായം നല്‍കുന്നതിനന് മുമ്പ് തട്ടിപ്പാണെന്ന് പരിശോധിക്കണം. മനുഷ്യ സ്നേഹികള്‍ ശരിയായ മാര്‍ഗത്തില്‍ കൂടിയേ ദാനദര്‍മ്മങ്ങള്‍ ചെയ്യാറുള്ളൂ എന്നും അബുദാബി പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button