ബംഗളുരു : വൈകിയെത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് സര്‍ക്കാര്‍ ജീവനക്കാരിയെ ഓഫീസിനകത്തിട്ട് ജീവനക്കാരന്‍ ആഞ്ഞു ചവിട്ടി. കര്‍ണാടകയിലെ റെയ്ച്ചൂരിലാണ് സംഭവം. മർദ്ദിക്കുന്നത് സി സി ടി വിയിൽ പതിയുകയും ചെയ്‌തു. ജീവനക്കാരിയുടെ പരാതിയെത്തുടർന്ന് ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.സിദ്ധാനൂർ സിറ്റി മുൻസിപ്പൽ കൗൺസിൽ ഓഫീസിലായിരുന്നു സംഭവം.
സംഭവം നടക്കുമ്പോൾ മര്‍ദ്ദനത്തിനിരയായ നസ്രീനും ജീവനക്കാരനായ ശരണപ്പയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചവിട്ടാനായി സീറ്റിൽ നിന്നെഴുന്നേറ്റ് വരുന്ന ശരണപ്പയെയും ജീവനക്കാരിയെയും ദൃശ്യങ്ങളിൽ കാണാം. ശരണപ്പാ താൽക്കാലിക ജീവനക്കാരൻ ആയിരുന്നു. ഇയാളെ സർവീസിൽ നിന്ന് നീക്കുകയും തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു.സംഭവത്തിന്റെ ദൃശ്യങ്ങൾ എഎന്‍ഐ ന്യൂസ് ഏജന്‍സിയാണ് പുറത്ത് വിട്ടത്.
Post Your Comments