Latest NewsIndia

ഗോമൂത്രചിത്രം: യോഗി ആദിത്യനാഥിന്റെ പേരില്‍ പ്രചരിപ്പിച്ച ഫോട്ടോയ്ക്ക് പിന്നിലെ സത്യം

ലക്‌നൗ:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകള്‍ പലതവണ വിവാദങ്ങള്‍ക്കിടയാക്കിയതാണ്. കന്നുകാലി സംരക്ഷണ നിയമം വന്നതോടെ പല രീതിയില്‍ യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായി. അതിലൊന്നായിരുന്നു ഗോമൂത്രചിത്രം.

യോഗി ആദിത്യനാഥ് ഗോമൂത്രം കുടിക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് പ്രചരിച്ചിരുന്നത്. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഈ ചിത്രം നിറഞ്ഞുനിന്നു. എന്നാല്‍, അത് വ്യാജ ഫോട്ടോവായിരുന്നു. ഗോമാതാവിന്റെ മൂത്രം യോഗീ ആദിത്യനാഥിതാ ഇങ്ങനെ കുടിക്കുകയാണെന്ന പേരിലാണ് സംഘപരിവാര്‍ വിരുദ്ധര്‍ ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്.

ഗോമൂത്രം കുടിക്കുന്നവരാണ് സംഘികളെന്നും ഇവര്‍ ആരോപിച്ചു. വ്യാജചിത്രമാണെന്ന് തിരിച്ചറിയാതെ ഗോമൂത്രത്തിന്റെ സവിശേഷ ഗുണങ്ങള്‍ വിവരിച്ച് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ അണികളും കുറവല്ല. എന്നാല്‍, പൈപ്പ് വെള്ളം കുടിക്കുന്ന ഫോട്ടോ മാറ്റി പശുവിനെ വയ്ക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഈ ചിത്രത്തിന് ആസ്പദമായ സംഭവം നടന്നത്. ഗ്രാമീണ മേഖലയിലെത്തി, സര്‍ക്കാര്‍ കുഴല്‍കിണറില്‍ നിന്നാണ് യോഗി വെള്ളം കുടിച്ചത്.

വിവിഐപി സംസ്‌കാരമുള്ള നാട്ടില്‍, കുഴല്‍കിണറിലെ വെള്ളം കുടിക്കുന്ന മുഖ്യമന്ത്രിയെന്ന വാഴ്ത്തിപ്പാടലുകള്‍ സജീവമായിരുന്നു. ആ ചിത്രം തന്നെയാണ് യോഗിക്കെതിരെയും പ്രചരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button