തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 61 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിർദേശം. ഏപ്രില്‍ മാസത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതായി രഹസ്യനിരീക്ഷണത്തില്‍ കണ്ടെത്തിയവരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം ആര്‍.ടി ഓഫീസില്‍നിന്ന് നേടിയ 15 പേരുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്‌തു. 46 പേര്‍ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. ഇവർക്കെതിരെ അതത് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ നടപടിയെടുക്കും.
Post Your Comments