KeralaLatest News

വൃദ്ധനെ കടിച്ചുകീറി കൊന്ന തെരുവുനായ്ക്കളെ കൊന്നവര്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊന്നവര്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. ജൂലൈ 17ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. വൃദ്ധനെ കടിച്ചുകീറി കൊന്ന നായ്ക്കളെ കൊന്നവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ആറ്റിങ്ങലില്‍ കഴിഞ്ഞ ഏപ്രില്‍ 7നാണ് വൃദ്ധനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നത്. ഇതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയരുകയും ജനങ്ങള്‍ കൂട്ടത്തോടെ നായ്ക്കളെ കൊല്ലുകയും ചെയ്തിരുന്നു. ഇവര്‍ക്കാണ് സുപ്രീം കോടതി ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മനുഷ്യ ജീവന് വിലയില്ലേയെന്ന ചോദ്യവുമായി നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button