അമൃത്സര്‍•അതിര്‍ത്തി രക്ഷാ സേനയുടെ ദര്‍ബാറിനിടെ ഒരു ഉദ്യോഗസ്ഥന്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു. ഫിറോസ്‌പൂരിലെ ബി.എസ്.എഫ് 77 ാം ബറ്റാലിയന്‍ ആസ്ഥാനത്ത് ഞായറാഴ്ച ചേര്‍ന്ന ദര്‍ബാറിനിടെയാണ് സംഭവം.
ബി.എസ്.എഫ് ജവാന്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനയാണ് ദര്‍ബാര്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി തന്റെ ഔദ്യോഗിക ലാപ്ടോപ് ഉപയോഗിച്ച് പ്രസന്റേഷന്‍ കാണിക്കുന്നതിനിനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹം പ്രസന്‍റേഷന് പകരം അശ്ലീല വീഡിയോ ക്ലിപ്പ് ആണ് പ്ലേ ചെയ്തത്. 90 സെക്കന്‍ഡോളം കഴിഞ്ഞാണ് അബദ്ധം മനസിലാക്കി ഉദ്യോഗസ്ഥന്‍ വീഡിയോ നിര്‍ത്തിയത്. ഒരു ഡസനോളം വനിതാ ബി.എസ്.എഫ് ഉദ്യോഗസ്ഥരും ഈ സമയം ദര്‍ബാറില്‍ ഉണ്ടായിരുന്നു.
ദര്‍ബാറില്‍ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച സംഭവം, പഞ്ചാബ് ഫ്രണ്ടിയര്‍, ബി.എസ്.എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍, മുകുള്‍ ഗോയല്‍ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു. അതേസമയം, വീഡിയോ രണ്ട് മുതല്‍ അഞ്ച് സെക്കന്‍ഡുകള്‍ മാത്രമേ ദൃശ്യമായുള്ളൂവെന്നും ഏഴുമുതല്‍ എട്ട് വനിതകള്‍ വരെ ഈ സമയം മുറിയില്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
ദര്‍ബാറില്‍ ഉപയോഗിച്ച ലാപ്ടോപ് ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഔദ്യോഗിക ലാപ്‌ടോപില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നത്. അതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്- ഐ.ജി ഗോയല്‍ പറഞ്ഞു.
Post Your Comments