
അരുണാചല്‍: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അരുണാചല്‍ പ്രദേശ്. പുലര്‍ച്ചെ നാല് മണിക്ക് സൂര്യന്‍ ഉദിക്കുന്ന അരുണാചലില്‍ രാജ്യത്തിന്റെ പൊതു സമയക്രമത്തില്‍ നിന്ന് വ്യത്യസ്തമായ സമയക്രമം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഈയിടെ തുടങ്ങിയതല്ല അരുണാചലിന്റെ നിലവിലെ ആവശ്യം. പുലര്‍ച്ചെ നാലിന് എഴുന്നേല്‍ക്കുന്നവരാണ് അരുണാചലുകാര്‍. അതുകൊണ്ടുതന്നെ രാവിലെ 10 മുതല്‍ 4 വരെയുള്ള ഓഫീസ് ക്രമം സംസ്ഥാനത്തിന് ഗുണത്തേക്കാള്‍ ഉപരി ദോഷം ചെയ്യുമെന്നാണ് ജനങ്ങള്‍ ഒന്നടങ്കം പറയുന്നത്. പ്രത്യേക സമയക്രമം നല്‍കുന്നതിലൂടെ സംസ്ഥാനത്തിന് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നും, ജോലി കൃത്യമായി ചെയ്യാന്‍ സാധിക്കുമെന്നും പേമ ഖണ്ഡു പറയുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ടൈം സോണ്‍ വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഗുവഹാട്ടി ഹൈക്കോടതി തള്ളിയതിന് തൊട്ടു പിന്നാലെയാണ് ആവശ്യവുമായി മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
Post Your Comments