Latest NewsNewsLife Style

അമിത വണ്ണം കുറയ്ക്കാൻ നാരങ്ങ

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് ചെറുനാരങ്ങ. ചെറുനാരങ്ങ ഒരു പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ ഒരു ദിവസം ഒരു കിലോ വീതം കുറയ്ക്കാം. ലെമണ്‍ ഡയറ്റ് എന്നും ഇതറിയപ്പെടുന്നുണ്ട്.

എട്ട് കപ്പ് വെള്ളം, നാരങ്ങ (ആറെണ്ണം), അര കപ്പ് തേന്‍, ഏതാനും ഐസ് ക്യൂബുകള്‍, പത്ത് പുതിനയിലകള്‍ എന്നിവയാണ് ഇതിനായി വേണ്ടത്. നാരങ്ങയോ, തേനോ ഉപയോഗിച്ച് പാനീയം തയ്യാറാക്കുമ്പോള്‍ അത് തിളപ്പിക്കരുത്, ഇളം ചൂടുള്ളതായിരിക്കണം. അതിനാല്‍ ചെറുചൂടുള്ള വെള്ളത്തിലേക്ക് മുകളില്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് ഫ്രിഡ്ജില്‍ ഏതാനും മണിക്കൂറുകള്‍ വെയ്ക്കുക.

തുടര്‍ന്ന് ഇത് നിങ്ങളുടെ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കാം. ഈ പാനീയം ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം പ്രാതലിന് മുമ്പാണ്. പ്രാതലിന് ശേഷം നിര്‍ബന്ധമായും പഴങ്ങള്‍ കഴിക്കണം. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഒരു ഗ്ലാസ്സ് കൂടി ഇത് കുടിക്കുകയും, കൂടെ വറുക്കാത്ത ബദാമും കഴിക്കുക.

ഉച്ചഭക്ഷണത്തില്‍ ഒലിവ് ഓയിലും, ആപ്പിള്‍ സിഡെര്‍ വിനഗറും ചേര്‍ത്ത ഇലക്കറികളുടെ സാലഡും, ഒരു മുട്ടയും കഴിക്കണം. ഇത് ദഹനം വേഗത്തിലാക്കും. ഉച്ചഭക്ഷണത്തിന് ശേഷം നിങ്ങളുടെ ഇഷ്ടപ്പെട്ട പഴങ്ങള്‍ക്കൊപ്പം ഒരു ഗ്ലാസ്സ് പാനീയം കൂടി കഴിക്കുക. അത്താഴത്തിന് കോഴിയിറച്ചി അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത മത്സ്യം സാലഡിനൊപ്പം കഴിക്കാം. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഒരു ഗ്ലാസ്സ് പാനീയം കൂടി കുടിക്കണം.

ഈ ഭക്ഷണക്രമം പിന്തുടരുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല വിഷാംശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. പരമാവധി ഫലം ലഭിക്കുന്നതിന് ഈ പാനീയം മുഴുവന്‍ ഒരു ദിവസം കൊണ്ട് കുടിക്കണം. അഞ്ച് ദിവസം ഇത് തുടര്‍ച്ചയായി കുടിക്കുക. കൂടെ ആരോഗ്യപ്രദമായ ഭക്ഷണങ്ങളും കഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button