KeralaLatest News

ശവമടക്കാന്‍ സ്ഥലമില്ല; മൃതദേഹം മറവുചെയ്തത് വീടിന്റെ ചവിട്ടുപടിയില്‍

കോഴിക്കോട്: സംഭവം നടന്നത് മറ്റെവിടെയുമല്ല കോഴിക്കോട് കൂരാച്ചുണ്ടില്‍ തന്നെ. മൃതദേഹം പോലും മറവ് ചെയ്യാന്‍ സ്ഥലമില്ലാതെ അടുക്കള പൊളിച്ചും, മറ്റും മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത് കൂരാച്ചുണ്ട് ലക്ഷംവീട് കോളനിയില്‍ പതിവാണ്. ഞായറായ്ച ഡെങ്കിപ്പനി ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം ഇന്ന് മറവ് ചെയ്തതാകട്ടെ വീടിന്റെ ചവിട്ടുപടി പൊളിച്ച്. ആകെ നാല് സെന്റ് വീതമാണ് ഓരോ വീടിനുമുള്ളത്. തിങ്ങി നിറഞ്ഞ് സ്ഥിതിചെയ്യുന്നതാകട്ടെ 25 വീടുകളും. ശ്മശാനത്തിന് നേരത്തെ തന്നെ സ്ഥലം ഏറ്റെടുത്തെങ്കിലും പഞ്ചായത്ത് അധികൃതര്‍ നടപടി വേഗത്തിലാക്കാത്തതിനാല്‍ വീണ്ടും കൂരാച്ചുണ്ട് നിവാസികളുടെ ദുരിതം തുടര്‍ക്കഥയാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button