ബ്രിട്ടണ് : ബ്രിട്ടനില്‍ എഴുത്തുകാരന് എഴുതിയത് കഴിക്കേണ്ടി വന്നു. വൈ ബ്രിട്ടന് വോട്ടഡ് ടു ലീവ് യൂറോപ്യന്‍ യൂണിയന് എന്ന പുസ്തകത്തിന്റെ രചയിതാവും പ്രൊഫസറുമായ മാത്യു ഗുഡ്വിനാണ് പുസ്തകം ലൈവായി കഴിക്കാന്‍ നിര്‍ബന്ധിതനായത്.
I’m saying this out loud. I do not believe that Labour, under Jeremy Corbyn, will poll 38%. I will happily eat my new Brexit book if they do
— Matthew Goodwin (@GoodwinMJ) 27 May 2017
ബ്രിട്ടന്റെ പൊതുതിരഞ്ഞെടുപ്പില്‍ ജെറെമി കോര്‍ബിന്റെ പാര്‍ട്ടിക്ക് 38 ശതമാനം വോട്ട് കിട്ടുകയാണെങ്കില്‍ തന്റെ പുസ്തകം താന്‍ സന്തോഷത്തോടെ കഴിക്കുമെന്ന് അദ്ദേഹം പന്തയം വച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് മെയ് 28 ന് അദ്ദേഹം ട്വീറ്റും ചെയ്തു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കോര്‍ബിന്റെ പാര്‍ട്ടി 40 ശതമാനം വോട്ട് നേടി.
തിരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയതോടെ യു കെയിലെ സ്കൈ ന്യൂസ് മാത്യുവിനെ പരിപാടിയിലേക്ക് ക്ഷണിക്കുകയും പുസ്തകം കഴിക്കുമെന്നു പറഞ്ഞ കാര്യം ഓര്മപ്പെടുത്തുകയുമായിരുന്നു. അതോടെ പുസ്തകം വൈ ബ്രിട്ടന് വോട്ടഡ് ടു ലീവ് യൂറോപ്യന്‍ യൂണിയന് പുസ്തകത്തില്‍ നിന്ന ഒരു താള് മാത്യു അടര്‍ത്തിയെടുക്കുകയും വായില്‍ വയ്ക്കുകയുമായിരുന്നു.
Post Your Comments