ന്യൂഡൽഹി: ഡിജിറ്റല്‍ പേയ്മെന്റിനെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ടോള്‍ ഫ്രീ നമ്പറുമായി കേന്ദ്രസർക്കാർ. കേന്ദ്ര ഐടി മന്ത്രാലയും നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും ചേര്‍ന്ന് പ്രശ്നങ്ങൾ പരിഹരിക്കാനായി 14442 എന്ന ടോള്‍ ഫ്രീ നമ്പറാണ് പുറത്തിറക്കുന്നത്.
മൊബൈല്‍ വാലറ്റ്, യുപിഐ, ഭീം എന്നീ പ്ലാറ്റ്ഫോമുകളിലുള്ളവര്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. നിലവില്‍ പല മൊബൈല്‍ വാലറ്റ് കമ്പനികളും ഹെല്പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ ഉപയോക്താക്കള്‍ നിലവിലുള്ള സംവിധാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയതോടെയാണ് പുതിയ നമ്പർ ഇറക്കാൻ ആലോചന. മുൻപ് 14442 എന്ന ടോള്‍ ഫ്രീ നമ്പര്‍ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് വേണ്ടി ടെലികോം വകുപ്പ് അനുവദിച്ചിരുന്നു.
Post Your Comments