ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനു മുന്നില്‍ സംഘര്‍ഷം. ജയലളിതയുടെ സഹോദരപുത്രി ദീപ പോയസ് ഗാര്ഡനിലെത്തിയതിനേത്തുടര്ന്നാണ് സംഘര്‍ഷം ഉണ്ടായത്.
സഹോദരന് ദീപക് വിളിച്ചിട്ടാണ് വന്നതെന്ന് ദീപ പറഞ്ഞു. എന്നാല്‍ വീട്ടിലുണ്ടായിരുന്നത് ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നുവെന്നാണ് വിവരം. ദീപ മടങ്ങിപ്പോകണമെന്ന് ടി.ടി.വി.ദിനകരന്റെ അനുയായികള്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്ന് സഹോദരന് ചതിച്ചെന്ന് ദീപ ആരോപിച്ചു. രണ്ടരമണിക്കൂര്‍ ദീപ പോയസ് ഗാര്‍ഡനില്‍ ചെലവഴിച്ചു.
Post Your Comments