ന്യൂഡല്‍ഹി: പീഡന പരമ്പരകളില്‍ ശ്രദ്ധേയമായ ഡല്‍ഹിയില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദിവസേന 15 ഓളം കുട്ടികളെയാണ് കാണാതാകുന്നത്. ഇതില്‍ പലരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിലര്‍ തിരിച്ചുവരാറുണ്ട്.
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 1,500 കുട്ടികളെ കാണാതായിട്ടുണ്ട്. റോഡുകള്‍ സിസിടിവി നിരീക്ഷണത്തിലായിട്ടും ഹൈടെക് പോലീസ് സംരക്ഷണം ഉണ്ടായിട്ടും ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറവുണ്ടാകുന്നില്ല. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതില്‍ പോലീസ് ഫലപ്രദമല്ലെന്നാണ് പറയുന്നത്.
കാണാതാകുന്ന 60 ശതമാനം കുട്ടികളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ 60 ശതമാനവും സ്വയം തിരിച്ചുവരുന്നവരാണ്. ആറിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ദരിദ്ര സാഹചര്യങ്ങളില്‍ നിന്നുവരുന്ന കുട്ടികളെയാണ് ഭൂരിഭാഗവും കാണാതാകുന്നത്.
Post Your Comments