KeralaNattuvarthaLatest NewsNews

മലബാർ മിൽമയുടെ മേഖലാ തല അവാർഡുകൾ പ്രഖ്യാപിച്ചു

വയനാട്: മലബാർ മിൽമയുടെ 2015-16, 2016-17 വർഷങ്ങളിലെ മേഖലാ തല അവാർഡുകൾ പ്രഖ്യാപിച്ചു. 2015-16 വർഷത്തെ മലബാറിലെ മികച്ച ക്ഷീരസംഘം വയനാട് ജില്ലയിലെ സീതാമൗണ്ട് സംഘവും ഏറ്റവും മികച്ച ബി.എം.സി. സംഘം പാലക്കാട് ജില്ലയിലെ ആർ.വി.പി.പുദൂരും, ഏറ്റവും നല്ല പാൽ സംഭരിക്കുന്ന ക്ഷീരസംഘം കാസർഗോഡ് ജില്ലയിലെ കരിവേടകം ക്ഷീര സംഘവുമാണ്.

വയനാട് ജില്ലയിൽ ദീപ്തിഗിരി സംഘത്തിലെ കുര്യാക്കോസ്.വി.ഇ ആണ് ഏറ്റവും നല്ല ക്ഷീരോൽപ്പാദകൻ. 2016-17 ലെ ഏറ്റവും മികച്ച ക്ഷീരസംഘം പാലക്കാട് ജില്ലയിലെ കളപ്പെട്ടി ആപ്കോസ് ആണ്. വയനാട് ജില്ലയിലെ കാട്ടിമൂല ആപ്കോസ് മികച്ച ബി.എംസി സംഘവുമാണ്. ഏറ്റവും നല്ല പാൽ സംഭരിക്കുന്ന സംഘം കാസർഗോഡ് ജില്ലയിലെ എടനാട് ആപ്കോസ് ആണ്. കാസർഗോഡ് ജില്ലയിലെ പെർള സംഘത്തിലെ കെ. അബുബക്കർ ആണ് ഏറ്റവും നല്ല ക്ഷീരോൽപ്പാദകൻ

image:കെ. അബുബക്കർ

സിഎ പുഷ്പരാജൻ

shortlink

Post Your Comments


Back to top button