തിരുവനന്തപുരം•കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ ഒരു സംസ്ഥാനം മറുപടി നല്കി. പിണറായി ഉന്നയിച്ച വിഷയങ്ങളോടു യോജിക്കുന്നതായി ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ അറിയിച്ചു.
കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ നീക്കങ്ങൾ നേരിടുന്നതിനെ കുറിച്ചു ചർച്ച ചെയ്യാനും പൊതു അഭിപ്രായം രൂപീകരിക്കാനും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നതു നന്നായിരിക്കുമെന്നും മണിക് സര്‍ക്കാര്‍ പിണറായിയ്ക്ക് അയച്ച മറുപടി കത്തില്‍ പറഞ്ഞു.
Post Your Comments