ന്യൂഡല്‍ഹി : ഖത്തര്‍ പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തി. ഖത്തര്‍ പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചു.
ഗള്‍ഫ് മേഖലയില്‍ സമാധാനം നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. 80 ലക്ഷം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. അതിനാല്‍ സൗദിഅറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പുതിയ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുള്ള സമാധാന ചര്‍ച്ചകളാണ് ഇപ്പോള്‍ അനിവാര്യം. അന്താരാഷ്ട്ര തീവ്രവാദവും മതഭീകരവാദവും ഗള്‍ഫ് മേഖലയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്മാര്ക്ക് സഹായം നല്കാന് എംബസികള്‍ സജ്ജമാണെന്നും വിദേശകാര്യ മന്ത്രാലയം പത്രകുറ
Post Your Comments