പാലക്കാട്/മുണ്ടൂർ: കൈപ്പറമ്പ് പഞ്ചായത്തു വാർഷിക പദ്ധതി പ്രകാരം ബിജെപി അംഗത്തിന്റെ പതിനെട്ടാം വാർഡിലേക്ക് പാസ്സായ പദ്ധതി സിപിഐഎം മെമ്പറുടെ പതിനേഴാം വാർഡിൽ നടപ്പാക്കി സിപിഐഎം ഭരണസമിതി ജനവഞ്ചന നടത്തിയതായി ആക്ഷേപം. പുത്തൂർ തിരുവാണിക്കാവ് ശുദ്ധജല പദ്ധതിയാണ് ഇത്തരത്തിൽ തിരിമറി നടത്തി ഉദ്ഘാടനം നടത്തിയത്.
ഏതെങ്കിലും തരത്തിൽ സംഘർഷാവസ്ഥ വന്നാലോ എന്ന കാരണത്താൽ ശുഷ്കിച്ച ഇരുപത്തഞ്ചംഗ സദസിന് നാൽപ്പത്തിയഞ്ചു പൊലീസുകാർ കാവലിൽ ഉദ്ഘാടനം പൊടിപൊടിച്ചു. ഇതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്. പതിനെട്ടാം വാർഡിൽ ജയിച്ച പിപി വേണുവിനാണ് തന്റെ വാർഡിൽ നടപ്പിലാക്കേണ്ട പദ്ധതി നാട്ടുകാർക്ക് നല്കാൻ കഴിയാതെ പോയത്.
നൗഷാദ് കൈപ്പറമ്പ്
Post Your Comments