വാഷിങ്ടണ്‍ : പ്രപഞ്ചത്തിലെ ഏറ്റവും ചൂടുകൂടിയ ഭീമന് ഗ്രഹത്തെ കണ്ടെത്തി. KELT -9b എന്നു പേരിട്ടിട്ടുളള ഈ ഗ്രഹത്തില്‍ പകല്‍ സമയത്തെ താപനില 4,326 ഡിഗ്രിസെല്‍ഷ്യസ് ആണ്. പ്രപഞ്ചത്തിലെ മറ്റു നക്ഷത്രങ്ങളേക്കാളും ചൂടുകൂടിയ ഈ ഗ്രഹഭീമന് സൂര്യന്റെ താപനിലയുമായി നേരിയ വ്യത്യാസം മാത്രമേയുളളു.
ഭൂമിയില്‍ നിന്നും 650 പ്രകാശവര്‍ഷം അകലെയാണ് ഇതിന്റെ സ്ഥാനം. മാരകമായ അള്‍ട്രാവയലറ്റ് വികിരിണം പുറപ്പെടുവിക്കുന്നതു കൊണ്ട് അഭൗമമായ തിളക്കമുണ്ടെന്നതും ഈ ഗ്രഹത്തിന്റെ പ്രത്യേകതയാണ്. വ്യാഴത്തിന് സമാന വലിപ്പമുളള KELT -9b ക്ക് വാല്നക്ഷത്രത്തിനെപ്പോലെ തിളങ്ങുന്ന വാലുമുണ്ട്.
Post Your Comments