CinemaMovie SongsEntertainment

ആ ചിത്രം വലിയ അംഗീകാരം നേടിത്തന്നതിനൊപ്പം തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെയും തകര്‍ത്തു; ഊർമ്മിള ഉണ്ണി വെളിപ്പെടുത്തുന്നു

അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ അഭിനയേത്രിയാണ് ഊർമ്മിള ഉണ്ണി. തേടി വന്ന അമ്മ വേഷങ്ങളെ അതിന്റെ പൂർണതയിൽ അവതരിപ്പിച്ച ഈ നടി സിനിമയേക്കാള്‍ അധികം സ്നേഹിച്ചത് നൃത്തത്തെയാണ്. സ്ഥിരമായി അമ്മ വേഷങ്ങൾ ചെയ്യുന്ന സ്റ്റീരിയോ ടൈപ്പ് ആയി ഒതുങ്ങിയപ്പോൾ താൻ ജീവന് തുല്യം സ്നേഹിച്ച കലയെ വേണ്ട എന്നു വയ്ക്കുകയായിരുന്നുവെന്ന് ഊര്‍മ്മിള വെളിപ്പെടുത്തുന്നു.

‘മാറാട്ടം’ എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തി. രണ്ടാമത്തെ സിനിമയായ സർഗ്ഗത്തിൽ കോവിലകത്തെ തമ്പുരാട്ടിയായുള്ള വേഷമാണ് കിട്ടിയതെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. എന്നാല്‍ അതിൽ പ്രായമായ വയ്യാത്ത തമ്പുരാട്ടിയുടെ വേഷമായിരുന്നു ലഭിച്ചത്. ആ ദിവസങ്ങളിൽ ആരും മൈൻഡ് ചെയ്തിട്ടില്ല. ഫോട്ടോഗ്രാഫർമാർ മറ്റു നടീനടന്മാരുടെ പിന്നാലെ പോകുന്നത് കാണുമ്പോൾ വിഷമവും തോന്നിയിരുന്നു . എന്നാൽ ആ ചിത്രം നേടിത്തന്നത് വലിയ അംഗീകാരമാണ് . സുഭദ്രതമ്പുരാട്ടി എന്ന കഥാപാത്രം ഒരുപാട് അഭിനന്ദനങ്ങൾ കൊണ്ടുതന്നു. പക്ഷെ നിലവിൽ ഉണ്ടായിരുന്ന പല സ്റ്റേജ് പ്രോഗ്രാമുകളും നഷ്ടപ്പെടാൻ ഈ ചിത്രം കാരണമായി. 60 കഴിഞ്ഞ കിളവിത്തള്ള അല്ലെ എന്നായിരുന്നു ചിലരുടെ ചോദ്യം .

അറിയപ്പെടുന്ന നർത്തകിയാകണം എന്ന ആഗ്രഹത്തെയാണ് ‘സർഗ്ഗം’ എന്ന സിനിമ ഇല്ലാതാക്കിയത്. അതിനു ശേഷം ഡാൻസ് ചെയ്യില്ല എന്ന തീരുമാനം താന്‍ എടുത്തു. പിന്നീട് സിനിമയിൽ മാത്രമായി ചുരുങ്ങി. പക്ഷെ ദൈവം എനിക്ക് സന്തോഷിക്കാനായി മകൾ ഉത്തരയെ നൽകി. ഭാരതനാട്യത്തിൽ അവൾ ഡിഗ്രി എടുത്തു. നൃത്തത്തിന് ദേശീയ അവാർഡ് വരെ വാങ്ങി. പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയായി. വലിയ വലിയ സ്റ്റേജ് പ്രോഗ്രാമിൽ അവളുടെ നൃത്തത്തിനു സാക്ഷിയായി നിൽക്കുമ്പോഴാണ് എന്നിലെ നർത്തകി ഉണരുന്നത്. മകളിലൂടെ സ്വപ്‌നങ്ങൾ നേടിയെടുത്ത സന്തോഷത്തിലാണ് ഇപ്പോള്‍ ഊർമിള ഉണ്ണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button