
പ്യോംഗ്യാംഗ്: ഉത്തരകൊറിയ ഉടനെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ ഉത്തരകൊറിയൻ പ്രാദേശിക മാധ്യമം പുറത്തുവിട്ടു. ആത്യാധുനിക രീതിയിലുള്ള മിസൈലിന്‍റെ പരീക്ഷണം എത്രയും പെട്ടന്ന് നടത്താനാണ് തീരുമാനം. പ്യോംഗ്യാംഗ് ഏറ്റവും പുതിയ മിസൈൽ ടെക്നോളജി നിർമിക്കുമെന്നും മിസൈൽ നിർമാണത്തിന്‍റെ അവസാന ഘട്ടത്തിലാണ് തങ്ങളെന്നും പ്രസിഡന്‍റ് കിം ജോംഗ് ഉൻ പുതുവത്സര പ്രസംഗത്തിലൂടെ അറിയിച്ചിരുന്നു. ഈ വർഷം പ്യോംഗ്യാംഗ് നിരവധി മിസൈലുകൾ പരീക്ഷിച്ചിരുന്നു. മിസൈൽ പരീക്ഷണം നടത്തരുതെന്ന യുഎൻ മുന്നറിയിപ്പ് ലംഘിച്ചാണ് ഉത്തര കൊറിയയുടെ പരീക്ഷണങ്ങൾ. കിം ജോംഗ് ഉന്നിന്‍റെ നേതൃത്വത്തിലാണ് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുന്നത്.
Post Your Comments