അതിനാലാണ് ഈ സിനിമയ്ക്ക് ഇങ്ങനെയൊരു പേര് നല്‍കിയത്, വെളിപാടിന്റെ പുസ്തകത്തെക്കുറിച്ച് ലാല്‍ ജോസ്

 

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന ആദ്യ ചിത്രം ‘വെളിപാടിന്റെ പുസ്തകം’ തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. ക്യാമ്പസ് കഥ പറയുന്ന ചിത്രത്തില്‍ രേഷ്മ രാജനാണ് നായികയാകുന്നത്. ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രം ഓണ റിലീസായിട്ടാണ് തയ്യാറെടുക്കുന്നത്.

മുന്‍വിധിയോടെ ചിത്രത്തെ കാണരുതെന്നും ഇതൊരു ക്വാളിറ്റി എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നും ചിത്രത്തിന്റെ സംവിധായകനായ ലാല്‍ ജോസ് വ്യക്തമാക്കി. ‘വെളിപാടിന്റെ പുസ്തകം’ എന്ന പേര് നല്‍കിയത് തന്നെ ഇത്തരം മുന്‍കൂട്ടലുകള്‍ ഒഴിവാക്കാനാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share
Leave a Comment