ചാലക്കുടി: പോലീസ് അകാരണമായി പിഴ അടപ്പിച്ചത് തൽസമയം ലൈവ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത തൃശൂർ ചാലക്കുടി സ്വദേശി ശ്രീക്കുട്ടൻ എന്നയാളുടെ വീഡിയോയും, അതിനു ശേഷം പ്രതികാര നടപടിയായി മഫ്തിയിൽ വന്ന പൊലീസുകാർ ഈ യുവാവിനെ വലിച്ചിഴച്ചു അപമാനിച്ചു പോലീസ് വണ്ടിയിലേക്ക് എറിയുന്ന വീഡിയോയും വൈറൽ ആവുന്നു.
സംഭവത്തിൽ വാൻ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.ചാലക്കുടി പൊലീസ് അന്യായമായി പിഴ ഈടാക്കിയതിനെതിരെ ഫേസ്‌ബുക്ക് വീഡിയോ പോസ്റ്റ് ചെയ്ത ശ്രീകുമാറിനെ സിവിൽ ഡ്രസിലെത്തിയ പൊലീസുകാർ കോളറിൽ കുത്തിപ്പിടിച്ച് ചോദ്യം ചെയ്യുകയും വലിച്ചിഴച്ച് പൊലീസ് വണ്ടിയിൽ കയറ്റുകയും ചെയ്യുകയായിരുന്നു. ചാലക്കുടിയിൽ നൂറുകണക്കിന് പേർ നോക്കിനിൽക്കെയായിരുന്നു പൊലീസ് അതിക്രമം.
നിർത്തിയിട്ടിരുന്ന ഓട്ടോയുടെ മുൻ സീറ്റിൽ ഇരുന്നതിന് ചാലക്കുടി പൊലീസ് ഇവരിൽ നിന്നും 300 രൂപ പിഴ ഈടാക്കിയെന്നാണ് കേസ്. ഇതിനെതിരെ റസീറ്റ് ഉൾപ്പെടെ യുവാവ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് വൈറൽ ആയതോടെ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.കേരള പൊലീസ് ആക്റ്റ് 117ഇ 120 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
രണ്ടു വീഡിയോയും കാണാം.
Post Your Comments