ശ്രീനഗര്‍: കശ്മീരിനെ കാലിഫേറ്റ് ആക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട്.ഐഎസ് തയ്യാറാക്കിയ കശ്മീര്‍ ബ്ലൂ പ്രിന്റ് മാധ്യമത്തിന് ലഭിച്ചു.ജനാധിപത്യത്തിനെതിരെ പോരാടാനുള്ള ആഹ്വാനമാണ് ഇതിൽ ഉള്ളത്. വിഗ്രഹാരാധകരെയും ഗോമൂത്രം കുടിക്കുന്നവര്‍ക്കെതിരെയും നിരീശ്വരവാദികളെയും തുടച്ചു നീക്കാനാണ് ഐസിസ് ആഹ്വാനം.
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയ, മത നേതാക്കന്‍മാരെയുമാണ് ഐസിസ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.”ഏറ്റവും ദുര്‍ബലമായ സൈന്യമാണ് ഇന്ത്യയിലേത്, അവരെ എവിടെക്കണ്ടാലും വളഞ്ഞിട്ട് ആക്രമിച്ചു കൊലപ്പെടുത്തണം.സൈന്യത്തിനെതിരെ ഗറില്ലായുദ്ധം നടത്തണം” തുടങ്ങിയ നിർദ്ദേശങ്ങളും ഉണ്ട്.
കശ്മീര്‍ താഴ്വരയില്‍ സംഹാരതാണ്ഡവമാടാനുള്ള പദ്ധതികളടങ്ങിയ ബ്ലൂ പ്രിന്റാണ് ഇന്ത്യ ടുഡേ ക്കു ലഭിച്ചത്.പുരോഗമന ഇസ്ലാം വിശ്വാസികളെയും പരദൂഷണം പറഞ്ഞുപരത്തുന്ന പുരോഹിതരെയും കൂട്ടക്കൊല ചെയ്യാൻ ആഹ്വാനമുണ്ട്.കശ്മീരില്‍ യഥാര്‍ത്ഥ ഇസ്ലാമുകളെ സൃഷ്ടിക്കുകയാണ് ലക്‌ഷ്യം എന്നും ബ്ലൂ പ്രിന്റിൽ ഉണ്ട്.
Post Your Comments