കമ്പനിയുടെ 28,000 കോടി മുല്യമുള്ള 12.75 ശതമാനം ഓഹരികള്‍ കമ്പനി മാനേജുമെന്റും പ്രൊമോര്‍ട്ടര്‍മാരും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് വിറ്റഴിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ചര്‍ച്ചയായതോടെ ഇന്‍ഫോസിസ് പുറത്തിറക്കിയ കുറിപ്പിലാണ് ഷെയര്‍ വിറ്റഴിക്കുന്നു എന്ന വാര്‍ത്ത പ്രമോര്‍ട്ടേഴ്‌സ് നിഷേധിച്ചു എന്ന് വ്യക്തമാക്കിയത്. അത്തരത്തിലുള്ള നീക്കത്തിനെക്കുറിച്ച് കമ്പനിയ്ക്ക് അറിവില്ലെന്നും ഇന്‍ഫോസിസ് പറഞ്ഞു.
കമ്പനിയുടെ ഏറ്റവും വലിയ ഷെയര്‍ഹോള്‍ഡറായ നാരായണമൂര്‍ത്തി വാര്‍ത്ത നിഷേധിച്ചു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഐടി മേഖലയില്‍ ഉണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ഷെയര്‍ മെയ് 5 ന് 3.5 ശതമാനം താഴെപോയിരുന്നു. മാനേജ്‌മെന്റും സ്ഥാപക ഉടമകളുമായുള്ള പ്രശ്‌നവും ഇന്‍ഫോസിസിന്റെ വളര്‍ച്ചയെ ബാധിച്ചിരുന്നു.
കമ്പനിയുടെ സ്ഥാപകന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തി സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കടുത്ത വിമര്‍ശനം ഉയര്‍ത്തിയത് പ്രവര്‍ത്തന രീതിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിലവിലെ ചെയര്‍മാന്‍ വിശാല്‍ സിക്കയെ നിര്‍ബന്ധിതനാക്കിയിരുന്നു. വിശാല്‍ സിക്കയുടെ ജോലി എളുപ്പമാക്കുവാന്‍ കമ്പനി മൂന്നംഗ ഉപദേശക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ വിലയിരുത്താന്‍ ഇഗോണ്‍ സെന്റര്‍ എന്ന ആഗോള എച്ച്. ആര്‍ സംരംഭത്തെ ഇന്‍ഫോസിസ് നിയോഗിച്ചിട്ടുണ്ട്.
Post Your Comments