ലണ്ടന്: ടീം ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലേ തുടരാൻ സാധ്യത. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവർ ചേർന്ന ബിസിസിഐ അഡ്വൈസറി കമ്മിറ്റി കുംബ്ലെ തുടരട്ടെ എന്ന നിലപാടിൽ എത്തിയെന്നാണ് സൂചന. വെള്ളിയാഴ്ച മൂവർ സംഘം ലണ്ടനിലെ ഹോട്ടലിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനം. എന്നാൽ കുംബ്ലേ ഇന്ത്യൻ ടീമിന്റെ പരിശീലകനായി തുടരുന്നതിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ബോർഡിൽ ഉണ്ട് . ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല, ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ.ഖന്ന എന്നിവർ കുംബ്ലയെ തിടുക്കത്തിൽ ഒഴിവാക്കുന്നതിനെ എതിർക്കുന്നവരാണ്. രണ്ടു മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കുംബ്ല തുടരട്ടെ എന്ന തീരുമാനത്തിൽ എത്തിയതെങ്കിലും ഈ കാര്യം ബോർഡിനെ അറിയിച്ചിട്ടില്ല. ഈ വിഷയത്തിൽ കൂടുതൽ സമയം വേണമെന്ന് മൂവരും അറിയിച്ചു.
Post Your Comments