ന്യൂഡല്‍ഹി: എസ്.ബി.ഐ വീണ്ടും ഭവന വായ്പകളുടെ പലിശ നിരക്ക് കുത്തനെ കുറച്ചു.നിലവില്‍, രാജ്യത്തെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ പലിശ എസ്.ബി.ഐയുടേതാണെന്ന് ബാങ്ക് വ്യക്തമാക്കി. 75 ലക്ഷം രൂപയ്ക്കുമേലുള്ള പുതിയ വായ്പകളുടെ പലിശയാണ് ഇത്തവണ താഴ്ത്തിയത്.8.60 ശതമാനമാണ് പുതിയ പലിശനിരക്ക്.10 ബേസിസ് പോയിന്റുകളുടെ ഇളവാണ് അനുവദിച്ചിരക്കുന്നത്.
ജൂണ്‍ 15ന് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. റിസര്‍വ് ബാങ്ക് ഭവന വായ്പകളിന്മേല്‍ ബാങ്കുകള്‍ക്കുള്ള റിസ്‌ക് വെയിറ്റേജ് 50 ശതമാനം കുറച്ചിരുന്നു.എസ്.ബി.ഐ ഇന്നലെ നിരക്കളിവ് പ്രഖ്യാപിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.എല്ലാ വിഭാഗം ഭവന വായ്പകളുടെയും പലിശ നിരക്ക് എസ്.ബി.ഐ 8.6 ശതമാനത്തില്‍ നിന്ന് 8.35 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു.
Post Your Comments