ഗുജറാത്തിലെ പാഠപുസ്തകം വീണ്ടും വിവാദത്തിലാവുകയാണ്. മുന്പ് രണ്ടാംലോകയുദ്ധത്തിൽ ജപ്പാൻ അമേരിക്കയിൽ ബോംബിട്ടുവെന്നും ഗാന്ധിജിയുടെ ചരമവാർഷികം തെറ്റിച്ചും ദേശീയഗാനമായ ജനഗണമനയെ ദേശീയഗീതമാക്കിയുമൊക്കെ പാഠപുസ്തകം അച്ചടിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ യേശുക്രിസ്തുവിനെ ദുർദേവതകളുടെ ഗണത്തിൽപെടുത്തിയിരിക്കുകയാണ് പാഠപുസ്തകം.
ഗുജറാത്ത് സ്‌കൂൾ പാഠപുസ്തകത്തിലാണ് ഗുരുതരമായ പിഴവ് വന്നിരിക്കുന്നത്. ഗുജറാത്ത് സ്റ്റേറ്റ് സ്‌കൂൾ ടെക്സ്റ്റ്ബുക് ബോർഡ് പുറത്തിറക്കിയ ഹിന്ദി പുസ്തകത്തിലാണ് തെറ്റു പറ്റിയത്.ഗുരുവും ശിഷ്യരും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന പാഠഭാഗത്തിലാണു യേശുക്രിസ്തുവിനെ ഉൾപ്പെടുത്തിയത്. അച്ചടിയിൽ വന്ന പിഴവാണ് കാരണമെന്നാണ് സൂചന.
അതേസമയം അക്ഷരത്തെറ്റ് ഉടൻ പരിഹരിക്കുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി.
Post Your Comments