സേലം : കോഴ നല്‍കാത്തതിന്റെ പേരില്‍ 17കാരിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു. കോയമ്പത്തൂര്‍ ജി.എച്ച് മോര്‍ച്ചറിയിലാണ് സംഭവം. കോഴ നല്കാന് വിസമ്മതിച്ചതോടെ മൃതദേഹം ഉടന്‍ കൊണ്ടുപോകാണമെന്നായി സൂക്ഷിപ്പുകാര്‍. കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കിയെങ്കിലും മൃതദേഹം സൂക്ഷിക്കാന്‍ ഫ്രീസര്‍ ബോക്സ് നല്‍കിയില്ല. സ്വകാര്യ ഹെര്‍ബല്‍ കെയര്‍ ട്രീറ്റ്മെന്റ് സെന്ററിലെ ചികിത്സയ്ക്കിടെ മരണമടഞ്ഞ ബാഗ്യാശ്രീയുടെ മൃതദേഹമാണ് കോഴ നല്‍കിയില്ലെന്ന കാരണത്താല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചത്.
മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കാന്‍ വിസമ്മതിച്ച സൂക്ഷിപ്പുകാര്‍, മൃതദേഹം 350 കിലോമീറ്റര്‍ അകലെയുളള സ്വദേശത്തേയ്ക്ക് കൊണ്ടുപോകാന്‍ ഫ്രീസര്‍ സംവിധാനമില്ലാത്ത ആംബുലന്‍സ് വിട്ടു നല്‍കിയില്ല. ഹെര്‍ബല്‍ ചികിത്സയ്ക്കിടെ പെണ്‍കുട്ടി അബോധവസ്ഥയിലാകുകയും തുടര്‍ന്ന് മരിക്കുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കാതെ തന്നെ ഹെര്‍ബര്‍ ആശുപത്രി അധികൃതര്‍ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ജി.എച്ച് മോര്‍ച്ചറിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നു വിവരമറിഞ്ഞെത്തിയ വീട്ടുകാരോട് മൃതദേഹം വിട്ടുകൊടുക്കാന്‍ 3000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ കുടുംബം എതിര്‍പ്പ് പ്രകടിപ്പിക്കുകയും, സൂക്ഷിപ്പുകാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇനിയും സൂക്ഷിക്കണമെങ്കില്‍ കോഴ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
Post Your Comments