മിസിസിപ്പി: അമ്മയുടെ പ്രസവമെടുക്കുന്ന 12 വയസുകാരിയുടെ ചിത്രം ശ്രദ്ധ പിടിച്ചുപറ്റുന്നു. മിസിസിപ്പിക്കാരി ജെസിയാണ് അമ്മയുടെ പ്രസവമെടുത്തത്. അമ്മക്കൊപ്പം പ്രസവമുറിയില്‍ കയറണമെന്ന ജെസിയുടെ ആഗ്രഹം മാതാപിതാക്കളും ഡോക്ടറും നടത്തിക്കൊടുക്കുകയായിരുന്നു. ഡോക്ടറിനൊപ്പം പ്രസവശുശ്രൂഷയില്‍ പങ്കാളിയായി നിന്നെങ്കിലും കുഞ്ഞ് പുറത്തെത്തിയപ്പോൾ ജെസി പൊട്ടിക്കരഞ്ഞു.
ആദ്യ തവണ അമ്മയ്‌ക്കൊപ്പം പ്രസവമുറിയില്‍ കയറണമെന്ന് ജെസി ആവശ്യപ്പെട്ടിരുന്നെങ്കിലും മാതാപിതാക്കള്‍ അവളെ ആഗ്രഹത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. എന്നാൽ രണ്ടാമത്തെ തവണ ആഗ്രഹം നടത്തികൊടുക്കുകയായിരുന്നു.
Post Your Comments