- മദ്യനയത്തിന് എതിരെ യുഡിഎഫ് സമരത്തിന് ഇറങ്ങാന്‍ ഇരിക്കെയാണ് ഷിബു ബേബി ജോണ്‍ രംഗത്ത് വന്നത്
- വൈകാരികമായി അസമയത്തെടുത്ത അപക്വമായ രാഷ്ട്രീയ തീരുമാനമാണ് യുഡിഎഫിന്റെ മദ്യനയം എന്നാണു ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചത്
- ഐന്‍ടിയുസിയും ബാര്‍ തുറക്കലിനെ പിന്തുണച്ചതോടെ പ്രതിപക്ഷ ചേരിയിലെ ഭിന്നിപ്പ് കൂടുതല്‍ പ്രകടമായി
പുതിയ മദ്യനയം പിണറായി സര്‍ക്കാര്‍ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. മദ്യം ഉപയോഗിക്കാനുള്ള പ്രായ പരിധി 23 വയസായി ഉയര്‍ത്തുക, 3 സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുക മുതലായവയാണ് പുതിയ മദ്യനയത്തിലെ കാതല്‍. എന്നാല്‍ പുതിയ നയത്തെ അത്യന്തം വിമര്‍ശിക്കുകയാണ് യുഡിഎഫ്. പുതിയ നയം പ്രായോഗികമല്ലെന്നും, സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പ്രഖ്യാപനമാണ് പുതിയ നയം എന്നുമാണ് യുഡിഎഫിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അദ്ധ്യക്ഷന്‍ എം.എം ഹസന്റെ പ്രസ്താവന ചുവടെ ചേര്‍ക്കുന്നു.
”കേരള ജനതയെ വീണ്ടും മദ്യത്തില്‍ മുക്കി കൊല്ലുന്നതിന് വേണ്ടി ഇടതുമുന്നണി യോഗം അംഗീകരിച്ച പുതിയ മദ്യനയത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ജനദ്രോഹ തീരുമാനമാണിത്. മദ്യലഭ്യത കുറച്ച് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കാനുള്ള മദ്യനയമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. പുതിയ നയത്തെ യുഡിഎഫ് ഒരു കാരണവശാലും അംഗീകരിക്കില്ല”
എന്നാല്‍ പുതിയ മദ്യനയത്തെ സ്വാഗതം ചെയ്യുകയാണ് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍. പുതിയ നയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്നാണ് ഷിബു ബേബി ജോണ്‍ വിശേഷിപ്പിച്ചത്. ഇതാണ് ഇപ്പോള്‍ യുഡിഎഫില്‍ വലിയൊരു കലഹത്തിന് വഴിവെച്ചിരിക്കുന്നത്. മദ്യനയത്തെ കോണ്‍ഗ്രസ് ഒന്നടങ്കം എതിര്‍ക്കുമ്പോള്‍ യുഡിഎഫ് മന്ത്രിസഭയിലെ ഒരു മുന്‍ മന്ത്രി തന്നെ പുതിയ നയത്തെ സ്വാഗതം ചെയ്യുന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്.
എന്നാല്‍ ഷിബു ബേബി ജോണിന്റെ അഭിപ്രായം അദ്ദേഹത്തിന്റ സ്വന്തം അഭിപ്രായമാണെന്നാണ് യുഡിഎഫ് കണ്‍വീനറുടെയും, ആര്‍എസ്പിയുടെയും പ്രതികരണം. യുഡിഎഫിന്റേത് പരാജയപ്പെട്ട മദ്യനയമെന്ന് പിണറായി വിജയന്‍ വിമര്‍ഷിക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതം ചെയ്ത ഷിബു ബേബി ജോണിന്റെ നിലപാട് യുഡിഎഫിനെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്. ‘വൈകാരികമായി അസമയത്തെടുത്ത അപക്വമായ രാഷ്ട്രീയ തീരുമാനമാണ് യുഡിഎഫിന്റെ മദ്യനയം’ എന്നാണു ഷിബു ഫേസ്ബുക്കില്‍ കുറിച്ചത്. ഈ മദ്യനയമാണ് തുടര്‍ഭരണ സാധ്യത ഇല്ലാതാക്കിയതെന്നും ഷിബു പറയുന്നു.
ഐന്‍ടിയുസിയും ബാര്‍ തുറക്കലിനെ പിന്തുണച്ചിരിക്കുകയാണ്. ഇതോടെ പ്രതിപക്ഷ ചേരിയിലെ ഭിന്നിപ്പ് കൂടുതല്‍ പ്രകടമായി. അതെസമയം ഷിബുവിന്‍േത് പാര്‍ട്ടിയുടെ തീരുമാനം അല്ലെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ അസീസ് വ്യക്തമാക്കി. വിഷയത്തില്‍ ഷിബുവിനോട് വിശദീകരണം തേടുന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നാണ് അസീസ് പറയുന്നത്. ഷഇബു കൂടി ഉള്‍പ്പെട്ട യുഡിഎഫ് മന്ത്രിസഭയാണ് അന്ന് മദ്യനയം പ്രഖ്യാപിച്ചത് എന്ന കാര്യം മറക്കരുതെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ പ്രതികരണം.
യുഡിഎഫിലും കോണ്‍ഗ്രസിലും ബാര്‍ പൂട്ടലിനെ എതിര്‍ത്തിരുന്നവര്‍ പോലും ഷിബു ബേബി ജോണിന്റെ അഭിപ്രായത്തെ പരസ്യമായി പിന്താങ്ങാനില്ല. ബാര്‍ പൂട്ടലിനെ ന്യായീകരിച്ച് വോട്ടുതേടിയിട്ട് എങ്ങനെ ബാര്‍ തുറക്കലിനെ അനുകൂലിക്കും എന്നതാണ് അവരുടെ പ്രശ്‌നം.
Post Your Comments