അഡലെയ്ഡ്: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ കളിക്കാൻ അഡലെയ്ഡിൽ എത്തിയ സൗദി ഫുട്ബോൾ ടീമിനെതിരെ വിവാദം. ലണ്ടൻ ആക്രമണത്തിൽ ഇരയായവർക്ക് വേണ്ടി ഒരു മിനിറ്റ് മൗനം പാലിക്കാൻ നിർദേശിച്ചുവെങ്കിലും ഇത് മുസ്ലീങ്ങളുടെ സംസ്കാരമല്ലെന്ന് പറഞ്ഞ് സൗദി ടീം ഇതിന് വിസമ്മതിക്കുകയായിരുന്നുവെന്ന് ഫുട്ബോൾ ഫെഡറേഷൻ ഓസ്ട്രേലിയ വക്താവ് അറിയിച്ചു.
സൗദിയുടെ ഈ ധിക്കാരപരമായ നടപടിയിൽ കനത്ത പ്രതിഷേധം പ്രകടിപ്പിച്ച് ഓസ്ട്രേലിയൻ, ബ്രിട്ടീഷ് ഫുട്ബോൾ ആരാധകർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് ഇസ്ലാമിക് സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞ് സൗദി ടീമിനെ ന്യായീകരിച്ച് സൗദി ആരാധകരും രംഗത്തെത്തി.ഷരിയ നിയമം അനുസരിച്ച് മുസ്ലീങ്ങൾ അവിശ്വാസികളെ കൊല്ലുന്നത് പാപമല്ലെന്നു ടീമിനെ പിന്തുണച്ച് സൗദി ഷെയ്ഖും ഇമാമുമായ മുഹമ്മദ് താഹിദിയുടെ പ്രതികരണവും ഉണ്ട്.
Post Your Comments