NewsIndia

വധുവിന്റെ വിവാഹ വസ്ത്രത്തിന് 13 കോടി, ഒരാൾക്ക് മാത്രം ആറായിരം രൂപയുടെ ഭക്ഷണം ; ഇങ്ങനെയും ഒരു ആഡംബരകല്യാണം

ചെന്നൈയിലെ ശരവണ സ്റ്റോഴ്സ് ഉടമ അരുണ്‍ ശരവണന്റെ മകള്‍ മീനാക്ഷിയുടെ വിവാഹത്തിന്റെ വാര്‍ത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വധു വിവാഹവേളയില്‍ അണിഞ്ഞ ഗൗണിന്റെ വില 13 കോടി രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.വജ്രങ്ങള്‍ പതിച്ച് പ്രത്യേകം രൂപകല്‍പന ചെയ്തതാണ് ഗൗണ്‍.

സിനിമാ, രാഷ്ട്രീയ, ബിസിനസ് രംഗത്ത് പ്രമുഖര്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ ഒരാള്‍ക്ക് വിളമ്പിയത് ആറായിരം രൂപയുടെ ഭക്ഷണമാണ്. കല്യാണത്തിന് സംബന്ധിച്ച എല്ലാവര്‍ക്കും വിലയേറിയ പട്ടുസാരിയും റിട്ടേണ്‍ഗിഫ്റ്റായി നല്‍കി. മരുമകന് റോള്‍സ് റോയിസ് കാറാണ് സമ്മാനമായി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button