കണ്ണിൽ നോക്കി മറ്റുള്ളവരുടെ മനസിലെ രഹസ്യങ്ങൾ വായിച്ചെടുക്കാൻ സ്ത്രീകൾക്കു സവിശേഷമായ കഴിവുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. കേംബ്രിഡ്ജ് സർവകലാശാലയിലെ മലയാളി വരുൺ വാര്യർ വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ കണ്ടെത്തിയതാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 89,000 പേരെ ഉള്‍പ്പെടുത്തിയാണ് ഗവേഷണം നടത്തിയത് . ഇതിന്റെ റിപ്പോര്‍ട്ട്, പുതിയ ലക്കം ‘മോളിക്യുലാര്‍ സൈക്യാട്രി’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുരുഷന്മാരിൽ ഈ കഴിവ് വളരെ കുറവാണ്. സ്ത്രീകളിലെ ഈ കഴിവ് ഡിഎൻഎയുമായി ബന്ധപ്പെട്ടിരിക്കുന്നു. കണ്ണിൽ നോക്കി സംസാരിക്കാൻ സ്ത്രീകൾ ഇഷ്ടപ്പെടുന്നതും ജനിതകരഹസ്യമാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളുടെ ക്രോമസോം 3ലെ ജനിതക വ്യതിയാനങ്ങളാണ് കണ്ണിൽ നോക്കി മുന്നിൽനിൽക്കുന്നയാളുടെ മനസു വായിക്കാനുള്ള ശേഷി നൽകുന്നതെന്നാണു വരുണിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടുപിടിച്ചിരിക്കുന്നത്.
Post Your Comments