![](/wp-content/uploads/2017/06/dhanush-774x405.jpg)
കബാലിക്ക് ശേഷം പ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനി ചിത്രമായ കാലായില്‍ രജനികാന്തിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മരുമകൻ ധനുഷ് ആണെന്ന് സൂചന. മുംബൈയിലെ ചേരിയിലെ അധോലോകനായകന്‍റെ കഥ പറയുന്ന ചിത്രാട്ട്തില്‍ രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ചെറുപ്പകാലമാണ് ധനുഷ് അവതരിപ്പിക്കുക.
ഹോളിവുഡ് ചിത്രം ദ എക്സ്ട്രാ ഓർഡിനറി ജേർണി ഒഫ് ദ ഫക്കീറിൽ അഭിനയിക്കാൻ വിദേശത്ത് പോയിരിക്കുകയാണ് ധനുഷ്. മടങ്ങിയെത്തിയ ഉടൻ കാലയില്‍ അഭിനയിച്ചു തുടങ്ങുമെന്നാണ് വാർത്ത. കാലയുടെ നിർമ്മാതാവ് കൂടിയാണ് ധനുഷ്.
കാലയുടെ ചിത്രീകരണം മുംബയിൽ പുരോഗമിക്കുകയാണ്. ഹുമാ ഖുറേഷിയാണ് നായിക. നാനാ പടേക്കർ, സമുദ്രക്കനി, ഈശ്വരി റാവു, അരുന്ധതി, സാക്ഷി അഗർവാൾ, അഞ്ജലി പാട്ടീൽ, സമ്പത്ത്, രവി കാലെ, മണികണ്ഠൻ, സുകന്യ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
Post Your Comments