Latest NewsIndia

ആദായ നികുതി റിട്ടേണുകൾക്കു ആധാർ ; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ന്യൂ ഡൽഹി ; ആദായ നികുതി റിട്ടേണുകൾക്കു ആധാർ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് ഭേദഗതി ചെയ്ത് ആധാർ ഇല്ലാത്തവർക്ക് അതില്ലാതെ റിട്ടേണ്‍ സമർപ്പിക്കാമെന്നും കോടതി ഉത്തരവിട്ടു. ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിനും പാൻ കാർഡിനും ആധാർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

ആധാർ കാർഡുള്ളവർക്ക് പാൻ കാർഡുമായി ബന്ധപ്പെടുത്താം. അതോടൊപ്പം ആധാർ ഉള്ളവർക്കേ റിട്ടേണ്‍ നൽകാനാകു എന്ന നിബന്ധനയും പിൻവലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button