
തിരുവനന്തപുരം : മന്ത്രി ജി.സുധാകരന് ഫോണിലൂടെ ഭീഷണി. ജൂണ്‍ 5, 6 തീയതികളിലാണ് ഫോണിലൂടെ അജ്ഞാത ഭീഷണി എത്തിയത്. ജൂണ്‍ 9 ന് ഭീഷണി ആവര്‍ത്തിച്ചു. മന്ത്രിയുടെ മൊബൈല്‍ ഫോണിലേക്ക് വര്‍ഗീയ ധ്വനി വരുന്ന തരത്തില്‍ ഭീഷണി മുഴക്കുകയും ജി.സുധാകരനും മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ് അവരുടെ അടുത്ത ലക്ഷ്യമെന്നു സൂചന നല്‍കുകയും ചെയ്തു. ഇതു സംബന്ധിച്ച് പൊലീസ് ഇന്റലിജന്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി. മുഖ്യമന്ത്‌റിക്കും ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്.
Post Your Comments