![](/wp-content/uploads/2017/06/ADMIN-SSSS.jpg)
ഭോപ്പാല്‍ ; കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇതിന് മുന്നോടിയായി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ദസ്സറ മൈതാനിയില്‍ രാവിലെ 11 മണി മുതല്‍ താന്‍ നിരാഹാരമിരിക്കുമെന്ന്‍ അദ്ദേഹം അറിയിച്ചു.
“മധ്യപ്രദേശ് സമാധാനപാതയിലേക്ക് കടക്കുന്നത് വരെ താന്‍ നിരാഹാര സമരം തുടരും. ജനങ്ങള്‍ക്ക് തന്നെ വന്ന് കാണാം. കര്‍ഷക സമരം പരിസമാപ്തിയില്‍ എത്തുന്നത് വരെ ചര്‍ച്ചയുമായി മുന്നോട്ട് പോകാമെന്നും അതുവരെ നിരാഹാര സമരമിരിക്കുമെന്നും” അദ്ദേഹം പറഞ്ഞു.
”തന്റെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്നും നിലവില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തങ്ങള്‍ മനസിലാക്കുന്നുവെന്നും” അദ്ദേഹം വ്യക്തമാക്കി.
Post Your Comments