IndiaNews

ഇന്ത്യക്കാരുടെ ഇഷ്ട പ്രഭാത ഭക്ഷണം ഈ വിഭവമെന്ന് സർവേ

ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിങ് ആപ്പായ സ്വിഗി നടത്തിയ സര്‍വ്വേയില്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരമായ പ്രഭാത ഭക്ഷണം ദോശയാണെന്ന് റിപ്പോര്‍ട്ട്. എട്ട് നഗരങ്ങളിലെ 12,000-ലേറെ റെസ്റ്റോറന്റുകളില്‍ നിന്നുളള ഓണ്‍ലൈന്‍ ബ്രേക്ക്ഫാസ്റ്റ് ഓര്‍ഡറുകളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ . ഭൂരിഭാഗം ഇന്ത്യക്കാരും വിദേശ വിഭവങ്ങളേക്കാള്‍ പരമ്പരാഗത വിഭവങ്ങളായ ദോശ, പോഹ, പറാത്ത എന്നിവ കഴിക്കാനിഷ്ടപ്പെടുന്നതായാണ് സർവേയിൽ കണ്ടെത്തിയിരിക്കുന്നത്.

ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു, പൂനെ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളിലും ഓര്‍ഡര്‍ ചെയ്യപ്പെടുന്ന വിഭവങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ദോശയുണ്ട്. ഡല്‍ഹിയിൽ ഖോലേ ഭട്ടൂരയും ദോശയും പറാത്തയും മുംബൈയില്‍ ബണ്‍ മസ്‌ക, മസാല ദോശ, സാധാരണ ദോശ എന്നിവയുമായാണ് ഇഷ്ടവിഭവങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button