കോലഞ്ചേരി: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ കോലഞ്ചേരി സ്വദേശിയുടെ പണം നഷ്ടപ്പെട്ടു. ഒരു ലക്ഷം രൂപയാണ് പൂതൃക്ക നടുവിലെ വീട്ടില്‍ ജോജിയ്ക്ക് നഷ്ടമായത്. ജോജി വര്‍ഗീസിന്റെ എച്ച്.ഡി.എഫ്.സി. ബാങ്ക് അക്കൗണ്ടില്‍നിന്ന് മേയ് 19ന് പുലര്‍ച്ചെ രണ്ടിനും നാലിനുമിടയിലാണ് 95,405 രൂപ നഷ്ടമായത്.
എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍നിന്നു പുലര്‍ച്ചെ അഞ്ചിന് ”താങ്കള്‍ ഷോപ്പിംഗ് നടത്തുകയാണോ” എന്നു ചോദിച്ച് ഫോണ്‍കോളെത്തി. താന്‍ ഉറങ്ങുകയാണെന്നുമറുപടി പറഞ്ഞതോടെ താങ്കളുടെ കാര്‍ഡുപയോഗിച്ച് ഷോപ്പിങ് നടക്കുന്നുണ്ടെണ്ടന്ന് കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് അറിയിക്കുകയായിരുന്നു. അപ്പോഴാണ് തട്ടിപ്പ് വിവരം അദ്ദേഹം അറിഞ്ഞത്. തുടർന്ന് എക്‌സിക്യൂട്ടീവിന് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതിനോടകം അക്കൗണ്ടണ്ടില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിരുന്നു.
മണിക്കൂറുകള്‍ കൊണ്ട് ഹൈപേ വാലറ്റ് ഡോട്ട്‌കോം എന്ന രാജ്യാന്തര കമ്പനിയിലേക്ക് 29018.18രൂപയുടെ രാജ്യാന്തര ഇടപാടും എയര്‍ടെല്‍ ടോട്ട് ഇന്‍ എന്ന കമ്പനിയിലേക്ക് 2000 രൂപയുടെ 33 ഇടപാടുകളുമാണ് നടന്നത്. 667.41 രൂപ രാജ്യാന്തര പര്‍ച്ചേസിന് വേണ്ടിയും കാര്‍ഡില്‍നിന്നു പിടിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ ബിസിനസുകാരനായ ഇദ്ദേഹം ബുധനാഴ്ചയാണ് അവധിക്കു നാട്ടില്‍ വന്നത്.
Post Your Comments