ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ പുതിയ രാഷ്ട്രീയ യുദ്ധമുഖം തുറക്കാന്‍ സി.പി.എം.ഹിന്ദുത്വവര്‍ഗീയത, മൂന്നുവര്‍ഷത്തെ ഭരണപരാജയം, തൊഴിലില്ലായ്മ, കാര്‍ഷികതകര്‍ച്ച, കര്‍ഷകസമരം, ഗോസംരക്ഷണം, കന്നുകാലി വിജ്ഞാപനം തുടങ്ങിയ വിഷയങ്ങളില്‍ ബിജെപിക്കെതിരെയും ആർ എസ് എസിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കാൻ പിബിയിൽ ധാരണയായി.
ആദ്യം മതേതര പാര്‍ട്ടികളുടെ സഹകരണത്തോടെ അഭിപ്രായ രൂപവത്കരണത്തിനാണ് നീക്കം. ഇതിനായി രാഷ്ട്രീയപാര്‍ട്ടികള്‍, ഗ്രൂപ്പുകള്‍, ബുദ്ധിജീവികള്‍, അക്കാദമിക വിദഗ്ധര്‍, കശ്മീരില്‍ നിന്നുള്ള സമാനചിന്താഗതിക്കാര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ഇതിന് ദേശീയ കണ്വെന്ഷന് വിളിച്ചേക്കും.
പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ കരസേനമേധാവിയെ വിമര്‍ശിച്ചുള്ള മുഖപ്രസംഗത്തിനെതിരെ ഹിന്ദുത്വ വാദികളുടെ ആക്രമണം ഉണ്ടായതായും പി ബി കുറ്റപ്പെടുത്തി.പ്രതിഷേധിക്കുന്ന കശ്മീരിജനതയെ ആയുധം ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്ന മോഡി നയമാണ് കരസേനാ മേധാവി ബിപിൻ റാവത്തിന്റേത് എന്നായിരുന്നു കാരാട്ടിന്റെ വിമർശനം.
Post Your Comments