വാഷിംഗ്ടണ്‍ : പാകിസ്ഥാനില്‍ അഭയം നല്‍കില്ലെന്ന അമേരിക്കയിലെ പാക് സ്ഥാനപതിയുടെ പ്രസ്താവനയെ തള്ളി മറ്റ് രാജ്യങ്ങള്‍. ഇന്ത്യ, അമേരിക്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സംവാദനത്തിലാണ് പാകിസ്ഥാന്‍ നിലപാടിനെ തള്ളി മറ്റു രാജ്യങ്ങളുടെ പ്രതിനിധികള്‍ രംഗത്ത് എത്തിയത്. സംവാദത്തില്‍ അഫ്ഗാനിസ്ഥാന്റെ പ്രതിനിധികളും പങ്കെടുത്തു. പാകിസ്ഥാന്‍ ഭീകരര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതായി അഫിഗാന്‍ പ്രതിനിധി മുഹമ്മദ് ആസാദ് ആരോപിച്ചു. തങ്ങളുടെ ആരോപണങ്ങള്‍ക്ക് തെളിവുണ്ടെന്നും ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ഇടപെടല്‍ സംബന്ധിച്ച വിഷയത്തിലാണ് സംവാദം നടന്നത്.
അടുത്തിടെ മരണപ്പെട്ട താലിബാന്‍ തലവന് ഒരിക്കലും പാകിസ്ഥാന്‍ അഭയം നല്‍കിയിട്ടില്ലെന്നും പാകിസ്ഥാന്‍ സ്ഥാനപതി പറഞ്ഞു. അതേസമയം പാക്സ്ഥാനപതിയുടെ പ്രസംഗത്തോടുള്ള കേള്‍വിക്കാരുടെ പ്രതികരണം പരിഹാസപൂര്‍ണ്ണമായിരുന്നു. സദസ്സിന്റെ പ്രതികരണത്തില്‍ രോഷാകുലനായി ചൗധരി താന്‍ പറഞ്ഞതില്‍ എന്താണ് ചിരിക്കാനുള്ളതെന്ന് തിരിച്ചു ചോദിച്ചു. മരിച്ച താലിബാന്‍ തലവന്‍ മുല്ല ഒമര്‍ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ വിട്ട് പാകിസ്ഥാനിലേക്ക് വന്നിട്ടില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യയുടെ മുന്‍മന്ത്രി മനീഷഅ തിവാരി, അമേരിക്കയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ആഷ്‌ലി ടെല്ലിസ് എന്നിവരും പങ്കെടുത്ത സംവാദ പരിപാടിയിലാണ് പാക് സ്ഥാനപതി അസീസ് അഹമ്മദ് ചൗധരി ഭീകരവാദം സംബന്ധിച്ച പാക് നിലപാട് വിശദീകരിച്ചത്.
എന്നാല്‍ മുല്ല ഒമന്‍ പാകിസ്ഥാനില്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കയുടെ പാകിസ്ഥാനിലെ മുന്‍ സ്ഥാനപതി സാല്‍മി ഖലിസാദ് വ്യക്തമാക്കി. തീവ്രവാദികള്‍ക്ക് സുരക്ഷിതമായ അഭയകേന്ദ്രങ്ങള്‍ പാകിസ്ഥാനില്‍ ഇപ്പോഴുമുണ്ട്. പാകിസ്ഥാനില്‍ അധികൃതരില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിക്കുന്നുമുണ്ടെന്ന് ഖലിസാദ് ആരോപിച്ചു.
Post Your Comments