നടി ചാന്ദ്നി വിവാഹിതയായി. മലയാളത്തിലെ ആദ്യ നായിക പി.കെ.റോസിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയയായ താരമാണ് ചാന്ദ്നി. ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരന്. തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിലായിരുന്നു വിവാഹച്ചടങ്ങ്.
പ്രമുഖ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട ചാന്ദ്നി ജെ.സി. ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലാണ് റോസിയെ അവതരിപ്പിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനൊരുങ്ങുന്ന ‘വാക്കാണ്’ ഏറ്റവും പുതിയ ചിത്രം. രണ്ടു ചിത്രങ്ങളില്‍ പാടി.
മാധ്യമപ്രവര്‍ത്തകനായ ഇടപ്പഴിഞ്ഞി രാധാകൃഷ്ണന്റെയും ബി.ലേഖയുടെയും മകനായ വിഷ്ണു കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരാണ്.
Post Your Comments