
ദേവാസുരം രഞ്ജിത്തിന്റെ ശക്തമായ തിരക്കഥയില്‍ പിറവി കൊണ്ട സിനിമയാണെങ്കിലും അതില്‍ പരാമര്‍ശിച്ചിരിക്കുന്ന ജാതി വിവേചനത്തിനെതിരെ പ്രതികരിക്കുകയാണ് ദേശീയ അവാര്‍ഡ് ജേതാവും തിരക്കഥാകൃത്തുമായ ശ്യാം പുഷ്കരന്. തന്റെ അച്ഛന് മാധവ മേനോനല്ലന്നും യോഗ്യനായ ഒരാള്‍ ആണെന്നും നീലകണ്ഠനോട് പറയുന്ന സംഭാഷണത്തോട് തനിക്കു അതൃപ്തിയുണ്ടെന്നും അത് തന്നില്‍ വേദനയുണ്ടാക്കിയെന്നും ശ്യാം പുഷ്കരന് വ്യക്തമാക്കുന്നു. പ്രിയദര്‍ശന്റെ ചന്ദ്രലേഖയിലും നായര്‍ സമുദായത്തെ ഉയര്‍ത്തികാട്ടുന്ന സംഭാഷണമുണ്ടെന്നും ശ്യാം പുഷ്കരന് ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭാഷണങ്ങളൊക്കെ ഒഴിവാക്കാവുന്നതാണെന്നും ശ്യാം പുഷ്കരന് പറഞ്ഞു.
രസതന്ത്രത്തില്‍ ലാലേട്ടന് ആശാരിയുടെ വേഷത്തില്‍ വരുമ്പോള്‍ നമുക്ക് സന്തോഷം തോന്നും. പിന്നെ കുറച്ച് കഴിയുമ്പോള്‍ പറയുന്നത് ഇതെന്റെ കുലത്തൊഴിലൊന്നുമല്ല. ഞാന്‍ ജയിലില്‍ നിന്ന് പഠിച്ചതാണെന്ന്. കുലത്തൊഴിലായാല്‍ എന്താണ് കുഴപ്പം. ഒരാള്‍ ജാതി പറയുമ്പോള്‍, മറ്റൊരാളെ ജാതി പറഞ്ഞ് വേദനിപ്പിക്കുമ്പോള്‍ എനിക്കും വിഷമം തോന്നിയിട്ടുണ്ട്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു ശ്യാം പുഷ്കരന്റെ തുറന്നു പറച്ചില്.
Post Your Comments