ന്യൂഡല്‍ഹി: വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹം. ഇതിന്റെ ചർച്ചകൾ പ്രിയങ്ക ഗാന്ധിയുമായി നടന്നെന്നാണ് സൂചന.പ്രിയങ്ക ഗാന്ധിയാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചതും സഹോദരനെ കോണ്‍ഗ്രസിലേയ്ക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതും.ഇതു സംബന്ധിച്ച് സോണിയയും വരുണും തമ്മില്‍ ഒന്നിലേറെ തവണ ഇക്കാര്യം ചര്‍ച്ചചെയ്തതായും സൂചനയുണ്ട്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുണ്‍ ഗാന്ധിയെ നിയോഗിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും വരുണിന് തെരഞ്ഞെടുപ്പിൽ പോലും യാതൊരു അവസരവും ഇല്ലായിരുന്നു.2015 ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ശേഷം വരുണിന് പ്രത്യേകിച്ച് റോൾ ഒന്നും ഉണ്ടായിരുന്നില്ല.
എന്നാൽ മനേകാ ഗാന്ധിക്ക് ഇതിനോട് എതിർപ്പാണ് ഉള്ളത്.1983 ലാണ് മനേക ഗാന്ധി കോണ്‍ഗ്രസ് വിട്ട് സഞ്ജയ് വിചാര്‍ മഞ്ച് രൂപവത്കരിച്ചത്. പിന്നീട് അവര്‍ ജനതാദളിലും അതിന് ശേഷം ബിജെപിയിലും എത്തുകയായിരുന്നു.എന്നാൽ കോണ്‍ഗ്രസിലേക്കുള്ള പ്രവേശവും വരുണിന് അത്ര എളുപ്പമാകില്ല. അധികാര വടം വലി ഉണ്ടാകുമോയെന്ന് സോണിയ ഭയക്കുന്നുമുണ്ട്.
Post Your Comments