NattuvarthaLatest NewsNews

ഇത് എം.എൽ.എ യുടെ ഉറപ്പാണ് ; വെള്ളങ്ങാട്ട് മദ്യശാല വരില്ല കെബി ഗണേഷ് കുമാർ

ഐശ്വര്യ.

 

കൊല്ലം: പത്തനാപുരത്ത് പ്രവർത്തിച്ചു വന്ന ബീവറേജ് ഔട്ട്ലെറ്റാണ് തലവൂർ ഗ്രാമപഞ്ചായത്തിലെ പനംമ്പറ്റ വെളളങ്ങാട് ജംഗ്ഷനിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ നീക്കം നടന്നത്. ഇതില്‍ പ്രതിഷേധിച്ച് നൂറിലധികം സ്ത്രീകള്‍ കഴിഞ്ഞ 14 ദിവസമായി സമരത്തിലായിരുന്നു. ജംഗ്ഷന് സമീപത്തായാണ് ഹയർസെക്കണ്ടറി വിദ്യാലയവും , അംഗനവാടിയും ,വിവിധ ദേവാലയങ്ങളും സ്ഥിതിചെയ്യുന്നത്.

കൂടാതെ വാളകം- പത്തനാപുരം ശബരി പാതയും കടന്നു പോകുന്നു. റോഡിൽ നിന്നുളള അകലം വര്‍ദ്ധിപ്പിക്കാനായി കെട്ടിട ഉടമ താൽകാലിക റോഡും ചവിട്ടുപടികളും നിർമ്മിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാാർ അടക്കമുളളവർ സമര പന്തലിലെത്തിയത്.

ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട് രാവിലെ മന്ത്രിയുമായി സംസാരിച്ചതായും വെള്ളങ്ങാട് ജംഗ്ഷനില്‍ ഔട്ട്ലെറ്റ് സ്ഥാപിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ സമരക്കാരെ അറിയിച്ചു. തുടര്‍ന്ന് മധുരം വിതരണം ചെയ്ത് സ്ത്രീകള്‍ സമരത്തിന്റെ വിജയം ആഘോഷിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എം.ബിജു, രാധാകൃഷ്ണന്‍, നെടുവന്നൂര്‍ സുനില്‍, സുരേഷ്, രാധാകൃഷ്ണന്‍, സമരസമിതി കണ്‍വീനര്‍ അജി വാസുക്കുട്ടന്‍, ചെയര്‍മാന്‍ സാംകുട്ടി, സെക്രട്ടറി മല്ലിക രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button