
ഖത്തര്‍: ഖത്തര്‍ വിഷയത്തില്‍ ഇന്ത്യക്കാര്‍ക്ക് വേവലാതി വേണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ നടന്നുവരുന്ന പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം. ഇന്ത്യക്കാരുടെ സുരക്ഷയില്‍ തങ്ങള്‍ ജാഗരൂകരാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഖത്തര്‍ അധികൃതരുമായി എംബസി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും, ഇന്ത്യക്കാര്‍ക്ക് ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
.
Post Your Comments