KeralaLatest NewsNews

മഞ്ചേശ്വരം കള്ളവോട്ട് വിസ്താരം ആരംഭിച്ചു: ഹാജരായത് രണ്ടുപേർ: വിദേശത്തുള്ളവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി

കൊച്ചി: മഞ്ചേശ്വരത്ത് വ്യാപകമായി കള്ളവോട്ട് നടന്നതായുള്ള പരാതിയിലെ കേസ് വിസ്താരം ഹൈക്കോടതിയിൽ ആരംഭിച്ചു.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും 89 വോട്ടിനു പരാജയപ്പെട്ട സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് വിസ്താരം ആരംഭിച്ചത്.മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ പി. ബി. അബ്ദുൽ റസാഖിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്റെ ഹർജ്ജി.

വിദേശത്തുള്ളവരും മരിച്ചുപോയവരും അടക്കം 259 പേർ കള്ളവോട്ടു ചെയ്തുവെന്ന കണക്കുകൾ കൃത്യമായി ശേഖരിച്ചാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. പരാതിയിൽ പറയുന്ന 259 പേരെ കോടതിയിലേക്കു വിളിപ്പിച്ചുവരുത്തി വിസ്താരം നടത്താനാണു കോടതിയുടെ തീരുമാനം.അതനുസരിച്ചു പത്തു പേരെ വെച്ച് ദിവസവും വിസ്തരിക്കാനായിരുന്നു കോടതി നിർദ്ദേശം .

എന്നാൽ അഞ്ചു പേർ സമൻസ് കൈപ്പറ്റുകയും ഇതിൽ രണ്ടുപേർ മാത്രം കോടതിയിൽ ഹാജരാകുകയുമായിരുന്നു.പലർക്കും സമൻസ് നേരിട്ടു കൊടുക്കാൻ പറ്റാത്ത സഹാചര്യമുണ്ടെന്ന് കെ. സുരേന്ദ്രന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 197 പേർ വിദേശത്താണ്. വിദേശത്തുള്ളവരുടെ പാസ്‌പോർട്ടിന്റെ വിവരങ്ങൾ നല്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു.ജൂലൈ 4 വരെയാണ് വിസ്താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button