കാസര്‍കോട്: വിദ്യാലയങ്ങളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആചരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ കേരളാ-കര്‍ണാടക അതിര്‍ത്തിയിലാണ് ഇന്ന് ബന്ദ്. കേരള-കര്‍ണാടക മേഖലയിലുള്ള ബന്ദ് ബസ് സര്‍വീസുകളെ സാരമായി ബാധിക്കും. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്കും, തിരിച്ചുമുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചേക്കും. രാവിലെ 11.30ന് മംഗളൂരു നെഹ്‌റു മൈതാനിയിലാകും ബന്ദിനോട് അനുബന്ധിച്ചുള്ള റാലി ആരംഭിക്കുക. കര്‍ണാടക രക്ഷണ വേദിയാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ജൂണ്‍ 12ന് കര്‍ണാടകയിലും ബന്ധിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments