തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ മെഡിക്കല്‍ കോളേജ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനത്തെക്കുറിച്ചുള്ള സത്യവാങ് മൂലവും സർക്കാർ മെഡിക്കല്‍ കൗണ്‍സിലിന് നൽകി.കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിന് അംഗീകാരം നല്‍കിയിരുന്നെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ ഈ നടപടി അംഗീകരിച്ചിരുന്നില്ല. ചെറുതോണിയില്‍ പൂർത്തിയാവുമ്പോൾ കോളേജ് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
50 സീറ്റിനായിരുന്നു ഇവിടെ വിദ്യാര്‍ഥികള്‍ക്കു പ്രവേശന അനുമതി.രണ്ടാം വര്‍ഷ പഠനത്തിന് സൗകര്യമൊരുക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. തുടർന്ന് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയതോടെ വിദ്യാര്‍ഥികളെ മറ്റു കോളേജുകളിലേക്കു മാറ്റുകയായിരുന്നു.
Post Your Comments