മുംബൈ: ഭവനവായ്പയുടെ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക്. ഓരോ വായ്പയും നല്കുമ്പോള് മാറ്റിവയ്ക്കുന്ന തുകയുടെ അനുപാതം 0.40 ശതമാനത്തില്‍ നിന്നു 0.25ശതമാനം ആയി കുറച്ചു. വ്യക്തിഗത ഭവന വായ്പ നല്കുമ്പോള് അതിന്റെ റിസ്ക് വെയ്റ്റ് കുറച്ചതുവഴി ബാങ്കുകളുടെ പക്കല്‍ പണലഭ്യത കൂടുകയും ചെയ്തിട്ടുണ്ട്.
75ലക്ഷം രൂപയ്ക്കുമേലുള്ള വായ്പകളുടെ റിസ്ക് വെയ്റ്റ് 75ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി. 30ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയ്ക്കുള്ള വായ്പകള്‍ക്ക് 35ശതമാനം ആണ്.
30ലക്ഷത്തിനും 75ലക്ഷത്തിനും ഇടയ്ക്കുള്ള വായ്പകള്‍ക്ക് ജാമ്യവസ്തുവിന്റെ മൂല്യത്തിന്റെ 80ശതമാനം വരെ വായ്പ നല്‍കാമെന്നും ലോണ്‍-ടു-വാല്യു വ്യവസ്ഥ പരിഷ്കരിച്ച് ആര്‍ബിഐ പറഞ്ഞു. പുതിയ നടപടി ഭാവിയില്‍ ഭവനവായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ വഴിയൊരുക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
Post Your Comments